സമര്‍പ്പിച്ചത് admin തീയതി തിങ്കള്‍, 11/16/2009 - 10:47
പെരുമ്പടപ്പില്‍ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യ ദശകങ്ങളില്‍ മത പഠനത്തിന് എത്തുകയും പെരുമ്പടപ്പ് പുത്തന്‍പള്ളിയില്‍ സ്ഥിര താമസമാക്കുകയും ചെയ്ത ശൈഖ് കുഞ്ഞഹമ്മദ് മുസ്ലിയാരുടെ മഖ്ബറയാണ് ഇവിടുത്തെ തീര്‍ത്ഥാടന കേന്ദ്രം. അക്കാലത്തെ പ്രസിദ്ധമായ മിക്ക മതപഠന കേന്ദ്രങ്ങളില്‍ പഠിക്കുകയും പ്രസിദ്ധരായ പണ്ഡിതരുടെയും സൂഫികളുടെയും ശിഷ്യത്വം സ്വീകരിക്കുകയും ചെയ്ത ശേഷമാണ് മുസ്ലിയാര്‍ ഇവിടെ എത്തുന്നത്. പള്ളിയും ആരാധനയും മാത്രം ഭൗതിക ജീവിതമായി സ്വീകരിച്ച സൂഫിവര്യനായിരുന്നു അദ്ദേഹം. പള്ളിയില്‍ സ്ഥിര താമസമാക്കിയ അദ്ധേഹം അവിടെ വെച്ച് തന്നെ മരണപ്പെടുകയും ചെയ്തു. പള്ളിയില്‍ തന്നെയാണ് മറവ് ചെയ്യപ്പെടുകയും ചെയ്തത്. ഇന്നത്തെ പുത്തന്‍പ്പള്ളിക്ക് ഒരു നൂറ്റാണ്ടിന്റെ പഴക്കമുണ്ട്.







Post new comment