പൊന്നന്‍, പൊന്‍നാണയം. പൊന്നാന, പൊന്‍വാനി എന്നിവയുമായി ബന്ധപ്പെടുത്തികൊണ്ടുള്ള ഐതിഹ്യങ്ങളാണ് പൊന്നാനിക്കുള്ളത്. പൊന്നാന്‍ എന്ന ഒരു രാജാവ് ഇവിടെ ഭരിച്ചിരുന്നു. അദ്ദേഹത്തിന്റെ ഭരണ പ്രദേശമാണ് പിന്നീട് പൊന്നാനി ആയത് എന്നാണ് ഒരു ഐതിഹ്യം. പത്തേമാരികളിലും കപ്പലുകളിലും കയറ്റുമതിയും ഇറക്കുമതിയും നടന്നിരുന്ന ഒരു തുറമുഖ പട്ടമണമായിരുന്നു പൊന്നാനി. മുംബൈയില്‍നിന്ന് ഗോതമ്പ്, ഉഴുന്ന്, പയറ്, അമര, കരിമ്പ്, പഞ്ചസാര, ശര്‍ക്കര, ഉപ്പ് എന്നിവ ഇവിടെ ഇറക്കുമതി ചെയ്തിരുന്നു. നാളികേരം, തേക്ക് എന്നിവയായിരുന്നു പ്രധാന കയറ്റുമതി ഇനങ്ങള്‍. അന്ന് ഇടപാടുകള്‍ക്ക് പൊന്‍നാണയങ്ങളാണ് നല്‍കിയിരുന്നത്. അങ്ങനെ പൊന്‍നാണയത്തില്‍നിന്ന് പൊന്നാനി ഉണ്ടായി. നാറാണത്തു ഭ്രാന്തന്‍ പൊന്നിന്റെ ആനയെ നിര്‍മ്മിച്ച് പൊന്നാനിയിലൂടെ നടത്തികൊണ്ടു പോയതിനെ തുടര്‍ന്നാണ് പൊന്നാനി ആയതെന്നും പറയപ്പെടുന്നു. ശുദ്ധമായ വെള്ളം ഒഴുകുന്ന നദികളാല്‍ ചുറ്റപ്പെട്ട പൊന്‍വാനിയാണ് പൊന്നാനി ആയതെന്നും ഐതിഹ്യമുണ്ട്.
ഭാരതപ്പുഴ അറബിക്കടലുമായി സംഗമിക്കുന്ന പ്രദേശത്തിന്റെ തെക്ക് സ്ഥിതിചെയ്യുന്ന പൊന്നാനി ദക്ഷിണേഷ്യയിലെ അതിപുരാതന തുറമുഖങ്ങളില്‍ ഒന്നാണ്. ബ്രട്ടീഷ് ഭരണം വന്നതിനു ശേഷം കുറേ കാലം കൂറ്റനാട് എന്ന പേരോടു കൂടിയ താലൂക്കിന്റെ തലസ്ഥാന നഗരമായിരുന്നു പൊന്നാനി. 1861ലാണ് കൂറ്റനാട്, ചാവക്കാട്, വെട്ടത്തുനാട് എന്നീ മൂന്ന് താലൂക്കുകളെ സംയോജിപ്പിച്ച് പൊന്നാനി താലൂക്ക് രൂപവല്‍ക്കരിച്ചത്.
സമര്‍പ്പിച്ചത് space തീയതി ചൊവ്വ, 11/17/2009 - 09:37







Post new comment