സമര്‍പ്പിച്ചത് admin തീയതി തിങ്കള്‍, 11/16/2009 - 10:53
കാറ്റഗറി :
പൊന്നാനി നഗര ഹൃദയത്തില്‍ നിന്നും കിഴക്ക് മാറി കുണ്ടുംകടവ് ജംഗ്ഷനില്‍ ഗുരുവായൂര്‍ മാറഞ്ചേരി റോഡിലൂടെ ഒരു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ബിയ്യം കായലിലെത്താം. വടക്ക് കിഴക്കേ അതിരില്‍ ബണ്ട് കെട്ടി വേര്‍തിരിച്ചിരിക്കുന്നു. ബണ്ടിനപ്പുറം വിശാലമായ ചതുപ്പാണ്. ഈ ചതുപ്പിലൂടെ ഊര്‍ന്നിറങ്ങുന്ന നീരൊഴുക്കാണ് ബിയ്യം കായലിലെ ജലസമൂദ്ധിക്ക് നിദാനം. എല്ലാ വര്‍ഷവും ഓണക്കാലത്ത് നടക്കുന്ന ജലോത്സവം കാണാന്‍ ധാരാളം വിനോദ സഞ്ചാരികള്‍ ഇവിടെയെത്താറുണ്ട്. സ്പീഡ് ബോട്ടുകള്‍ , പെടല്‍ ബോട്ടുകള്‍ , തുഴച്ചില്‍ ബോട്ടുകള്‍ , ഹൗസ് ബോട്ടുകള്‍ എന്നിവ ഡി.ടി.പി.സി. ഒരുക്കിയിരിക്കുന്നു.







Post new comment