സമര്‍പ്പിച്ചത് admin തീയതി തിങ്കള്‍, 11/16/2009 - 10:51
വേദ പഠനത്തിന് സമ്പന്നവും പ്രൗഢവുമായ ഒരു ഭൂതകാലമുണ്ടായിരുന്നു. അതിന്റെ സ്മൃതി സാക്ഷ്യമാണ് തിരുനാവായ ബ്രഹ്മസ്വം മഠം. ചെറു തിരുനാവായ ശിവ ക്ഷേത്രത്തിനടുത്ത് ഒന്നര ഏക്കറില്‍ സ്ഥിതി ചെയ്യുന്ന ബ്രഹ്മസ്വം മഠത്തിന് 700 ലേറെ വര്‍ഷത്തെ പഴക്കമുണ്ട്. ഋഗ്വേദ പാഠശാലയാണിത്. മേല്‍പ്പത്തൂര്‍ നാരായണ ഭട്ടതിരി, ചേന്നാഡ് നമ്പൂതിരിപ്പാട്, നെമ്പറ്റ അച്ചുതന്‍ നമ്പൂതിരി, മൂത്തമന പൊല്‍പ്പാക്കര സഹോദരന്മാര്‍ തുടങ്ങിയവര്‍ മന്ത്രമഭ്യസിച്ച ഈ സരസ്വതീ ക്ഷേത്രം കേരളത്തിലെ പ്രശസ്ത പാഠശാലയായിരുന്നു. 1970ല്‍ ഭൂപരിഷ്ക്കരണ നിയമം നടപ്പിലായതോടെ മഠത്തിന് വരുമാനം ഇല്ലാതായി. പിന്നീട് പലപ്പോഴും അടച്ചും തുറന്നും പ്രവര്‍ത്തിക്കുന്ന അവസ്ഥയായി. 98ല്‍ പഠനം പൂര്‍ണ്ണമായി മുടങ്ങി. തിരുനാവായ യോഗക്കാരായ നാനൂറോളം കുടുംബങ്ങളുടെ താല്‍പര്യത്തില്‍ 2003ല്‍ മഠത്തിന്റെ പുനരുദ്ധാരണം തുടങ്ങിയിട്ടുണ്ട്.







Post new comment