സമര്‍പ്പിച്ചത് space തീയതി ചൊവ്വ, 11/17/2009 - 13:12
കാറ്റഗറി :
ജില്ലാ രൂപീകരണം മുതല്‍ തന്നെ ജില്ലയില്‍ ഭരണ സംവിധാന ത്തിനും തുടക്കം കുറിച്ചു. ജില്ലാ രൂപീകരണ സമയത്ത് ഒരു റവന്യൂ ഡിവിഷന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇതു കാരണം ജില്ലാ രൂപീകരണ സമയത്ത് റവന്യൂ ഡിവിഷണല്‍ ഓഫീസ് പെരിന്തല്‍മണ്ണയിലേക്ക് മാറ്റി. പിന്നീട് തിരൂര്‍ റവന്യൂ ഡിവിഷണല്‍ ഓഫീസ് സ്ഥാപിച്ചു. റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ക്ക് ജില്ലയുടെ നീതി നിയമ ചുമതലയുണ്ട്. ഏറനാട്, തിരൂര്‍ , പൊന്നാനി, പെരിന്തല്‍മണ്ണ താലൂക്കുകളാണ് രൂപീകരണ സമയത്തുണ്ടായിരുന്നത്. പിന്നീട് തിരൂരങ്ങാടി, നിലമ്പൂര്‍ എന്നീ താലൂക്കുകള്‍ രൂപീകരിച്ചു. തഹസില്‍ദാറുടെ അധികാര പരിധിയിലാണ് ഈ താലൂക്കുകള്‍ . വില്ലേജ് ഓഫീസര്‍മാരുടെ ചുമതലയിലുള്ള വില്ലേജുകളാണ് ഏറ്റവും താഴെക്കിടയിലുള്ള വിഭാഗം.







Post new comment