75 മുതല്‍ 77 വരെ കിഴക്ക് രേഖാംശ ത്തിലും, 10 മുതല്‍ 12 വരെ വടക്ക് അക്ഷാംശ ത്തിലുമാണ് മലപ്പുറം ജില്ലയുടെ സ്ഥാനം. സംസ്ഥാ നത്തെ മറ്റെല്ലാ ജില്ലകളെയും പോലെ മലപ്പുറത്തിനും മൂന്ന് ഭൂപ്രകൃതിയാണുള്ളത്. താഴ്‌ന്ന പ്രദേശം, മധ്യ പ്രദേശം, ഉയര്‍ന്ന പ്രദേശം എന്നിങ്ങനെയാണത്. വിസ്തൃതമായ തീര ദേശമാണ് താഴ്‌ന്ന പ്രദേശം. മധ്യ പ്രദേശം കിഴക്കും വടക്കു കിഴക്കുമുള്ള ഉയര്‍ന്ന പ്രദേശത്തിനും, താഴ്‌ന്ന പ്രദേശത്തിനും ഇടയിലാണുള്ളത്. ജില്ലയുടെ പ്രകൃതി സവിശേഷതകള്‍ വളരെ തരംഗിതമാണ്. കിഴക്ക് വനനിബിഢമായ നീലഗിരിക്കുന്നുകളില്‍ നിന്നു തുടങ്ങി ചെറു കുന്നുകളും, താഴ്‌വരകളും കടന്ന് ഫലഭൂയിഷ്ഠമായ നാളികേരം വിളയുന്ന സമതലങ്ങളിലൂടെ പടിഞ്ഞാറ് അറബിക്കടലിന്റെ മണലാരണ്യത്തില്‍ അവസാനിക്കുന്നു. സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലേതു പോലെയുള്ള കാലാവസ്ഥയാണ് ജില്ലയിലുള്ളത്.
ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെ വരണ്ട കാലാവസ്ഥയും, മാര്‍ച്ച്, മെയ് മാസങ്ങളില്‍ ഉഷ്ണകാലവും, ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെ തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍ കാലവുമാണുള്ളത്. മൊത്തം മഴയുടെ 75 ശതമാനത്തിലധികം ലഭിക്കുന്നത് മണ്‍സൂണ്‍ കാലത്താണ്. പൊതുവെ ഉഷ്ണ കാലാവസ്ഥയായ ജില്ലയിലെ താപനില 30 ഡിഗ്രിക്കും, 20 ഡിഗ്രിക്കും ഇടയിലാണ്. വാര്‍ഷിക ശരാശരി 290 മില്ലീ മീറ്റര്‍ മഴ ലഭിക്കുന്നുണ്ട്.







Post new comment