Skip to main content

കേരളത്തില്‍ ഇസ്ലാമിക പ്രചരണത്തില്‍ വലിയപങ്ക് വഹിച്ചവരാണ് മഖ്ദൂം കുടുംബം. യമനിലെ മഅ്ബറില്‍ നിന്ന് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലെത്തിയ മഖ്ദൂം കുടുംബക്കാര്‍ കേരളത്തില്‍ വന്ന് താമസം തുടങ്ങിയത് പില്‍ക്കാലത്ത് കേരളത്തിലെ മക്ക എന്ന് അറിയപ്പെടുന്ന പൊന്നാനിയില്‍ ഹിജ്റ ഒമ്പതാം ശതകത്തിലാണ്. ശാഫി മദ്ഹബിന് കേരളത്തില്‍ വേരുകളുണ്ടായത് മഖ്ദൂമികള്‍ മുഖേനയാണ്. ശൈഖ് സൈനുദ്ദീന്‍ ഇബ്രാഹീമുബ്നു അഹ്‌മദ് (ഖാസി)യാണ് പൊന്നാനിയില്‍ വന്ന പ്രഥമ മഖ്ദൂം. കാലാന്തരത്തില്‍ മഖ്ദൂം പണ്ഡിതര്‍ കേരളത്തിന്റെ ആത്മീയ നേതാക്കളും ഖാസിമാരുമായി മാറി.

ഇസ്ലാമിന്റെ വളര്‍ച്ചക്ക് മഖ്ദൂമികള്‍ അനല്‍പമായ പങ്ക് വഹിച്ചിട്ടുണ്ട്. കായല്‍ പട്ടണം മുതല്‍ മംഗലാപുരം വരെ മഖ്ദൂം പണ്ഡിതന്‍മാരായിരുന്നു മഹല്ല് ഖാസിമാര്‍ . മുസ്ലിയാരകത്ത്, ഓടക്കല്‍ മുതലായ പണ്ഡിത കുടുംബങ്ങള്‍ മഖ്ദൂം കുടുംബത്തില്‍ പെട്ടവരാണ്. പ്രസിദ്ധങ്ങളായ ധാരാളം അറബി  ഗ്രന്ഥങ്ങളും, വ്യാഖാന കൃതികളും എഴുതിയത് അലിയ്യുബ്‌നു അഹ്‌മദില്‍ മഅ്ബരിയുടെ മകനായി ഹിജ്റ: 873ല്‍ കൊച്ചിയില്‍ ജനിച്ച സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമനാണ്.  പൊന്നാനിയിലെ ചരിത്ര പ്രസിദ്ധമായ ജുമാമസ്ജിദ് നിര്‍മ്മിച്ചതും ഇദ്ദേഹമാണ്. അദ്ദേഹത്തിന്റെ മകന്റെ മകന്റെ മകനും, ധാരാളം ഗ്രന്ഥങ്ങളുടെ കര്‍ത്താവുമായിരുന്ന സൈനുദ്ദീന്‍ രണ്ടാമന്‍ എന്നറിയപ്പെടുന്ന സൈനുദ്ദീന്‍ മഖ്ദൂമും കേരളത്തില്‍ ദീനി പ്രഭ ചൊരിഞ്ഞ പണ്ഡിതന്‍മാരില്‍ പ്രധാനികളാണ്. മലപ്പുറം ജില്ലയില്‍ മുസ്ലികളുടെ വ്യാപനത്തിന് വലിയ പങ്ക് വഹിച്ചവരാണ് മഖ്ദൂം കുടുംബങ്ങള്‍ . സൈനുദ്ദീന്‍ മഖ്ദൂം രചിച്ച വിവിധ ഗ്രന്ഥങ്ങള്‍ ഇന്നും വിദേശ രാജ്യങ്ങളിലെ യൂണിവേഴ്സിറ്റികളില്‍ പോലും പ്രധാന പാഠ്യവിഷയങ്ങളാണ്.

0
No votes yet
Your rating: None

Post new comment

CAPTCHA
This question is for testing whether you are a human visitor and to prevent automated spam submissions.
Image CAPTCHA
Enter the characters (without spaces) shown in the image.