Skip to main content

മഞ്ചേരി എന്നതിനു പിന്നില്‍ കഥകളേറെയുണ്ട്. ഏറനാടിന്റെ സിരാ കേന്ദ്രമായിരുന്നു മഞ്ചേരി. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഒഴിഞ്ഞു കിടന്ന സ്ഥലമായിരുന്നു ഇവിടെ. മാനുകള്‍ സ്വൈര്യമായി മേഞ്ഞു നടന്നിരുന്നെന്നും അതാണ് പിന്നീട് മഞ്ചേരി എന്ന സ്ഥലനാമത്തിന് കാരണമായതെന്നും ഒരഭിപ്രായമുണ്ട്. മൗവ്വഞ്ചേരി കുടുംബക്കാര്‍ കുടിയേറിയ സ്ഥലം പിന്നീട് മഞ്ചേരിയാവുകയായിരുന്നെന്നും അഭിപ്രായമുണ്ട്. മഞ്ചേരി ഇല്ലമാണ് പേരിനു പിറകിലെന്ന് ചിലര്‍. എന്നാല്‍ ആധികാരിമായ അടിത്തറകള്‍ ഇവക്കൊന്നും കാണിക്കാനില്ല. സാമൂതിരിയുടെ രാജ്യത്തിന്റെ കിഴക്കു ഭാഗത്ത് തന്ത്രപ്രധാന കേന്ദ്രമായിരുന്നു മഞ്ചേരിയെന്ന് പഴമക്കാര്‍ പറയുന്നു. പതിനെട്ടാം നുറ്റാണ്ടില്‍ മൈസൂര്‍ രാജാക്കുന്മാരുടെ പടയോട്ടക്കാലത്ത് അവരുടെ സൈനിക കേന്ദ്രമായിരുന്നു. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ബുധനാഴ്ചകളില്‍ പ്രവര്‍ത്തിച്ച ആഴ്ചചന്തയാണ് മഞ്ചേരി സജീവമാക്കിരുന്നത്. ഇപ്പോഴത്തെ പഴയ ബസ്റ്റാന്റിനടുത്ത് കോവിലകം വക ഭൂമിയിലായിരുന്നു ആഴ്ചചന്ത പ്രവര്‍ത്തിച്ചത്. പഴയ ബസ്റ്റാന്റിനകത്ത് സത്രവും പേരാലും തലമുറകള്‍ക്ക് തണലേകിയിരുന്നു.

0
No votes yet
Your rating: None

Post new comment

CAPTCHA
This question is for testing whether you are a human visitor and to prevent automated spam submissions.
Image CAPTCHA
Enter the characters (without spaces) shown in the image.