സമര്‍പ്പിച്ചത് space തീയതി ചൊവ്വ, 11/17/2009 - 13:10
വടക്ക് കടലുണ്ടിനഗരം മുതല്‍ തെക്ക് പാലപ്പെട്ടി വരെ നീണ്ടു കിടക്കുന്ന 70 കി.മീ. കടല്‍ തീരമാണ് ജില്ലക്കുള്ളത്. വള്ളിക്കുന്ന്, പരപ്പനങ്ങാടി, താനൂര്‍, താനാളൂര്‍, വെട്ടം, പുറത്തൂര്‍, വെളിയങ്കോട്, പെരുമ്പടപ്പ് എന്നീ പഞ്ചായത്തുകളിലും പൊന്നാനി മുനിസിപ്പാലിറ്റിയിലുമായി ഈ തീരദേശം പരന്നു കിടക്കുന്നു. പൊന്നാനി, കൂട്ടായി, പരപ്പനങ്ങാടി, താനൂര്‍ എന്നിവയാണ് പ്രധാന മത്സ്യ ബന്ധന കേന്ദ്രങ്ങള്‍ . പൊന്നാനിയിലും, പരപ്പനങ്ങാടിയിലും യന്ത്രവല്‍കൃത ബോട്ടുകളുപയോഗിച്ചുള്ള മത്സ്യ ബന്ധന സംവിധാനമുണ്ട്. 350 യന്ത്രവല്‍കൃത ബോട്ടുകളുള്ള പൊന്നാനി തുറമുഖമാണ് ജില്ലയിലെ പ്രധാന മത്സ്യബന്ധന കേന്ദ്രം.







Post new comment