മമ്പുറം തങ്ങളും മമ്പുറം മഖാമും ഏറനാട്, വള്ളുവനാട് പ്രദേശങ്ങളിലെ മാപ്പിളമാരുടെ ആര്‍ജ്ജവത്തിന്റെയും മനക്കരുത്തിന്റെയും പ്രതീകമായിരുന്നു ഒരു കാലത്ത്. ബ്രിട്ടീഷ് അധിനിവേശത്തിന്റെ ആദ്യനാളുകള്‍ . മുമ്പ് നടന്ന പോര്‍ച്ചുഗീസ് യുദ്ധങ്ങളുടെ സ്മരണകളില്‍ നിന്നും ഇടക്കാലത്ത് കിട്ടിയ മോചനത്തിനും, ടിപ്പുവിന്റെയും പിതാവ് ഹൈദരലിയുടെയും കാലങ്ങള്‍ നല്‍കിയ ഇടക്കാലശ്വാസത്തിനും പുറകെ വന്നത് നരകയാതനകളുടെ കറുത്ത ദിനങ്ങള്‍ ആയിരുന്നു. ഈ ദുരിതപര്‍വ്വത്തില്‍ കര്‍ഷകര്‍ക്കും തൊഴിലാളികല്‍ക്കും താങ്ങും തണലുമായി വര്‍ത്തിച്ചത് മമ്പുറം തങ്ങാളായിരുന്നു.
മമ്പുറം മഖാം സയ്യിദ് അലവി തങ്ങളുടെ ഓര്‍മ്മ ഇന്നും ഹരിത ശോഭയോടെ നിലനിര്‍ത്തുന്നു. മലപ്പുറം പരപ്പനങ്ങാടി റോഡ് കടന്നു പോകുന്നത് പള്ളിക്കും ഖബര്‍ സ്ഥാനിക്കും ഇടയിലുടെയാണ്. പള്ളിയങ്കണത്തില്‍ നിന്ന് ഒതുക്കുകളിറങ്ങി പുഴയോരത്തെത്തിയാല്‍ കടത്തു തോണി മമ്പുറം കടവിലേക്ക് തോണിയിറങ്ങി ഒതുക്കുകള്‍ ചവിട്ടിക്കയറി മമ്പുറം മഖാമിലെത്താം. ഇപ്പോള്‍ പള്ളിയും മഖാമുമായി ബന്ധിപ്പിക്കുന്ന പാലവുമുണ്ട്. ചുറ്റും വിശാലമായ നെല്‍വയലുകളും സസ്യ ഫലഭൂയിഷ്ഠമായ വ്യക്ഷത്തോപ്പുകളും ആത്മ സാക്ഷാല്‍ക്കാരത്തിന്റെ അവാച്യമായ അനുഭൂതി പകരുന്നു.







Post new comment