Skip to main content

ഏറനാട്ടിലെ കൊണ്ടോട്ടിയില്‍ പറന്ന മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ അറബി മലയാള കാവ്യശാഖയില്‍ കേരളീയ സൗന്ദര്യത്തിന്റെ വസന്തം വിടര്‍ത്തിയതും ഈ നവോത്ഥാന പ്രക്രിയയുടെ തുടര്‍ച്ചയിലാണ്. ഖാജാമുഈനുദ്ധീന്‍ എന്ന പേര്‍ഷ്യന്‍ എഴുത്തുകാരന്റെ നോവലിനെ ഉപജീവിച്ച് മോയിന്‍കുട്ടി വൈദ്യര്‍ രചിച്ച ബദറുല്‍ മുനീറിന്റെയും ഹുസുനുല്‍ജമാലിന്റെയും പ്രണയകാവ്യം അറബിമലയാള സാഹിത്യത്തിലെ വിശിഷ്ടമായ മഹാകാവ്യമാണ്. ആ പരമ്പരയില്‍ പുലിക്കോട്ടില്‍ ഹൈദര്‍ , ശുജായി എന്ന കുളങ്ങരവീട്ടില്‍ മൊയ്തുമുസ്ലിയാര്‍ , മാനക്കാരകത്ത് കുഞ്ഞിക്കോയ, പുന്നയൂര്‍ക്കുളം ബാപ്പു തുടങ്ങി ധാരാളം കവികള്‍ ജില്ലയിലുണ്ടായിട്ടുണ്ട്. ആത്മീയ ചിന്തയെ സാമൂഹിക വിമോചന ദര്‍ശനത്തിലേക്കുയര്‍ത്തുന്നതിലെ മാനവീക വിവേകം വെച്ചു വിലയിരുത്തുമ്പോള്‍ ശുജായിയുടെ സഫലമാല എന്ന മാപ്പിളപ്പാട്ട് കാവ്യം പൂന്താനത്തിന്റെ ജ്ഞാനപ്പാനപ്പം നില്‍ക്കും എന്നു പറയാവുന്നതാണ്.

2.333335
Average: 2.3 (3 votes)
Your rating: None

Post new comment

CAPTCHA
This question is for testing whether you are a human visitor and to prevent automated spam submissions.
Image CAPTCHA
Enter the characters (without spaces) shown in the image.