Skip to main content

പന്തീരാണ്ടിലൊരിക്കല്‍ മാഘ മാസത്തിലെ മകം നാളില്‍ കേരളക്കരയിലെ തളിയാതിരിമാരും നാട്ടുകൂട്ടങ്ങളും പൊതുവായ ഭരണകാര്യങ്ങള്‍ ചര്‍ച്ചചെയ്യാനൊത്തു കൂടിയിരുന്ന സാംസ്കാരികോത്സവമായിരുന്നു മാമാങ്കം. യുദ്ധ വൈദഗ്ധ്യം, സാഹിത്യം, നൃത്തം, വ്യവസായം, ലോക പരിചയം, ജ്യോതിഷം, തുടങ്ങിയ വിഷയങ്ങളെല്ലാം അക്കാലത്ത് പോഷിപ്പിക്കപ്പെട്ടു. ക്രിസ്തുവര്‍ഷം 682-ാമാണ്ടില്‍ തിരുന്നാവായയില്‍ വെച്ചു നടന്ന മാമാങ്കത്തിലാണ് ആര്യഭട്ടന്റെ ജ്യോതിശാസ്ത്ര ഗണിത സംഹിതകള്‍ പരഹിത ഗണിതമെന്ന പേരില്‍ കേരള ജോത്സ്യന്മാര്‍ സ്വീകരിച്ച് നവീകരിച്ചത്. പരഹിത ഗണിതം കാലക്രമത്തില്‍ അസ്പഷ്ടമായിത്തീര്‍ന്നപ്പോള്‍ 1431ല്‍ ദൃക്ഗണിതം എന്ന പേരില്‍ പുതിയൊരു ജ്യോതി ശാസ്ത്ര പദ്ധതിക്ക് രൂപം നല്‍കിയ വടശ്ശേരി ഇല്ലത്ത് പരമേശ്വരന്‍ നമ്പൂതിരിയും തിരുന്നാവായക്കാരനായിരുന്നു. അമ്പത്തിയഞ്ച് വര്‍ഷക്കാലത്തോളം ഭാരതപ്പുഴയുടെ മണര്‍ത്തട്ടില്‍ നഗ്നപക്ഷുസ്സുകൊണ്ട് വാന നിരീക്ഷണം നടത്തിയാണ് പരമേശ്വരന്‍ നമ്പൂതിരി ഈ ജ്യോതിശാസ്ത്രഗണിത പദ്ധതി രൂപീകരിച്ചത്. ആര്യഭട്ടീയത്തിന് വ്യാഖ്യാനമെഴുതുകയും തന്ത്ര സംഗ്രഹം എന്ന ഗ്രന്ധം രചിക്കുകയും ചെയ്ത മഹാജ്യോതിശാസ്ത്ര പണ്ഡിതന്‍ കേളല്ലൂര്‍ നീലകണ്ഠ സോമയാജിയും തിരുമന്നാവായക്കടുത്ത് തൃക്കണ്ടിയൂരില്‍ ജനിച്ചുവളര്‍ന്ന പ്രതിഭയായിരുന്നു.  പിന്നീട് മാമാങ്കത്തിന്റെ ഉത്സവവേദി ചാവേര്‍ വടനിലമായി മാറ്റപ്പെട്ടു.

2
Average: 2 (1 vote)
Your rating: None

Post new comment

CAPTCHA
This question is for testing whether you are a human visitor and to prevent automated spam submissions.
Image CAPTCHA
Enter the characters (without spaces) shown in the image.