Skip to main content

മേലാറ്റൂര്‍‌​, കീഴാറ്റൂര്‍‌​​, എടയാറ്റൂര്‍

മൂന്നു ദേശത്തിന്റെ പേരിന് ഒരു നദി കാരണാവുകയാണിവിടെ. പെരിന്തല്‍മണ്ണ താലൂക്കിലാണ് ഈ മൂന്ന് ഊരുകളും. താലൂക്കിനെ ചുറ്റി ഒഴുകുന്ന വെള്ളിയാറാണ് നായകന്‍. മേലെ (പടിഞ്ഞാറ്) ആറുള്ള ഊര് മേലാറ്റൂരായി. കീഴെ (കിഴക്ക്) ആറുള്ളത് കീഴാറ്റൂരും ഇടയില്‍ ആറുള്ളത് എടയാറ്റൂരുമാണ്. പത്താം ശതകം മുതല്‍ അങ്ങാടിപ്പുറം ആസ്ഥാനമായി വാണ വള്ളുവക്കോനാതിരിയുടെ കീഴിലായിരുന്നു കുറേ കാലം ഈ പ്രദേശങ്ങള്‍​. മാമാങ്കത്തിനു പോയിരുന്ന നായര്‍ഭടന്മാര്‍ പരിശീലനം നടത്തിയിരുന്നത്  ഇവിടങ്ങളിലുണ്ടായിരുന്ന കളരികളിലാണ്. പതിനെട്ടാം നൂറ്റാണ്ടു വരെ മേലാറ്റൂര്‍ വെള്ളാറ്റൂര്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. വെള്ളാട്ടിരിയുടെ നാട് എന്ന അര്‍ത്ഥത്തിലാണത്. വള്ളുവക്കോനാതിരി തന്നെയാണ് വെള്ളാട്ടിരിയും. വില്യം ലോഗന്റെ മലബാര്‍ മാന്വലില്‍ ഈ സ്ഥലങ്ങളെ പരാമര്‍ശിക്കുന്നുണ്ട്. കീഴാറ്റൂരിലെ പൂന്താനത്താണ് പ്രശസ്ത ഭക്ത കവി പൂന്താനത്തിന്റെ ഇല്ലം.

0
No votes yet
Your rating: None

Post new comment

CAPTCHA
This question is for testing whether you are a human visitor and to prevent automated spam submissions.
Image CAPTCHA
Enter the characters (without spaces) shown in the image.