പൊന്നാനി താലൂക്കില്‍പ്പെട്ട വട്ടക്കുളം പഞ്ചായത്തിലെ വട്ടക്കുളവും ഒന്‍പതീശ്വരന്‍ പാലവും ചരിത്ര കഥകളില്‍ പ്രസിദ്ധമാണെങ്കിലും ഇന്നത്തെ തലമുറക്കന്യമാണ്. ഇന്നു കാണുന്ന വട്ടക്കുളം അങ്ങാടിയൊന്നും രൂപപ്പെട്ടിട്ടില്ലാത്ത കാലത്ത് ശുകപുരം കുളങ്ങര ദേവീ ക്ഷേത്രത്തിന് നേരെ കിഴക്കായി പാടത്തിന്റെ അങ്ങേ കരയിലായി കൃത്യം വൃത്താകൃതിയിലായി ഒരു വലിയ കുളമുണ്ടായിരുന്നു. ഇതിനടുത്തുതന്നെ ക്ഷേത്ര നടക്കഭിമുഖമായി ഒരു ദേവീ പ്രതിഷ്ഠയും. ഇക്കരെയുള്ളവരും മറ്റു സ്ഥലക്കാരും ഇങ്ങോട്ടെത്തുന്നതിന് വട്ടക്കുളത്തിനരികിലെത്തുക എന്നായിരുന്നു പറഞ്ഞിരുന്നത്. കാലക്രമേണ ഇത് വട്ടംകുളമായി. വൃത്താകൃതിയിലുള്ള കുളം എന്നാണര്‍ത്ഥം. ഈ കുളം ഇന്ന് ചളി തൂര്‍ന്ന് ആകൃതി മാറി നശിച്ചു കൊണ്ടിരിക്കുകയാണ്. വട്ടക്കുളം അങ്ങാടിക്ക് കിഴക്ക് വശത്ത് കുറ്റിപ്പാല ചോലക്കുന്നിലേക്കുള്ള ഒരു ചെറിയ റോഡും പാലവുമുണ്ടായിരുന്നു. ഈ പാലത്തില്‍ നിന്നാണ് പരിസരത്ത് ഒന്‍പത് ഈശ്വരന്‍മാരെ വിളക്കു കണ്ടുതൊഴാമായിരുന്നുവത്രെ. ഒന്‍പതീശ്വരന്‍ പാലമെന്നായിരുന്നു അറിയപ്പെട്ടിരുന്നത്. പുരമുണ്ടെക്കാട്, കൊടക്കാട്ട്, ഷഷ്ഠിയില്‍, ഷാരീക്കല്‍, കാന്തള്ളൂര്‍ എന്നീ ക്ഷേത്രങ്ങളിലെ പ്രതിഷ്ഠകളായിരുന്നു പാലത്തില്‍ നിന്ന് തൊഴാവുന്ന ഒന്‍പതീശ്വരന്‍മാര്‍. ഇന്ന് ഈ പേരുപോലും ആര്‍ക്കുമറിയില്ല.
സമര്‍പ്പിച്ചത് space തീയതി ചൊവ്വ, 11/17/2009 - 09:56







Post new comment