അനുദിനം പുരോഗതിയിലേക്ക് കുതിക്കുന്ന പട്ടണമാണ് വളാഞ്ചേരി. സ്വാതന്ത്രൃം ലഭ്യമായപ്പോള്‍ അംശകച്ചേരിയും പോസ്റ്റോഫീസും പോലീസ് സ്റ്റേഷനും ആശുപത്രിയും മാത്രമാണ് ഇവിടെയുണ്ടായിരുന്നത്. ഒരു നൂറ്റാണ്ടുമുമ്പ് നമ്പൂതിരി സ്ഥാപിച്ച എല്‍.പി.സ്കൂള്‍ വന്നതോടെയാണ് ഇവിടത്തെ വിദ്യാഭ്യാസത്തിനു ഉണര്‍വ്വുണ്ടായത്. പിന്നീട് നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇവിടെയുണ്ടായി. കാട്ടിപ്പനയിലെ ചങ്ങമ്പള്ളി ഗുരുക്കന്മാരും ഇരിമ്പിളിയത്തെ പെരുങ്ങോട്ടു തൊടി വൈദ്യന്മാരുമാണ് വളാഞ്ചേരിയുടെ ഖ്യാതി പരത്തിയത്. കായിക-സാംസ്കാരിക രംഗത്തെ കുതിച്ചു ചാട്ടമായിരുന്നു 1950കളില്‍ ആരംഭിച്ച ബ്രദേഴ്സ് സ്പോട്ട്സ് ക്ലബ്ബും യാസ് ഫുട്ബോള്‍ ക്ലബ്ബും നടത്തിയത്. 1962ലാണ് വളാഞ്ചേരിയില്‍ വൈദ്യുതി എത്തിയത്. 30വര്‍ഷം മുമ്പ് ഇവിടെ ടെലഫോണ്‍ സൗകര്യം ഉണ്ടായി. തിരുവേഗപ്പുറം, കുറ്റിപ്പുറം പാലങ്ങള്‍ വളാഞ്ചേരി വഴിയുള്ള ബസ്റൂട്ടുകള്‍ക്ക് കാരണമായി. വളാഞ്ചേരിക്കടുത്ത വട്ടപ്പാറ വളവ് അപകടങ്ങള്‍ കൊണ്ട് കുപ്രസിദ്ധമാണ്. ഓട്ടുപാത്ര നിര്‍മ്മാണത്തിന് പ്രസിദ്ധമാണ് വളാഞ്ചേരി.
സമര്‍പ്പിച്ചത് space തീയതി ചൊവ്വ, 11/17/2009 - 10:19







Post new comment