വള്ളി ദേവിയുമായി ബന്ധപ്പെട്ട വള്ളിയാര്‍ , മൂന്നുഭാഗവും ചുറ്റപ്പെട്ടു കിടക്കുന്ന പ്രദേശമാണ് വള്ളിക്കുന്നായതെന്നാണ് ഐതിഹ്യം. പറപ്പൂര്‍ നാട്ടുരാജാവിന് രാജാധിപത്യം ഉണ്ടായിരുന്ന കാലത്ത് അവരുടെ താവഴിക്കാരായ വെള്ളയില്‍ കോവിലകവും തട്ടാരി കോവിലകവും ഇന്നത്തെ കടലുണ്ടിയായ പഴയകാല തിണ്ടീസ് തുറമുഖത്തോടടുത്തായിരുന്നു.
വെള്ളയില്‍ കോവിലകത്തെ ചിറ തേക്കില്‍ ശിവക്ഷേത്രമായിരുന്ന ഇന്നത്തെ വെള്ളപ്പാടമാണ്. ഈ ചിറക്കരികില്‍ വള്ളിദേവി സുബ്രഹ്മണ്യനെ ഏറെകാലം തപസ്സുചെയ്തു തൃപ്തിപ്പെടുത്തിയാണ് വള്ളി പരീക്ഷണം നടന്നത്. ഈ ചിറയാണ് വള്ളിക്കുന്നിനെ ചുറ്റി നില്‍ക്കുന്നത്. രാവണവധത്തിനു ശേഷം ശ്രീരാമന്‍ വള്ളിക്കുന്ന് വഴി മടങ്ങിയതായി മലബാര്‍ ഗസറ്റിയിലും നിറങ്കൈതക്കോട്ടയെപറ്റി ലോഗന്റെ മലബാര്‍ മാന്വലിലും പരാമര്‍ശമുണ്ട്. രാമന്റെ പരിവാരങ്ങളാണ് ഇന്നിവിടെ കാണുന്ന കുരങ്ങന്‍മാര്‍.
മേക്കോട്ട ഭഗവതി ക്ഷേത്രം പറപ്പൂര്‍ നാട്ടുരാജാക്കന്മാര്‍ താസമിച്ചിരുന്ന കോവിലകവും കോട്ടയുമായിരുന്നു. ഈ കോട്ടക്കു ചുറ്റും മതിലും കിടങ്ങും ഉണ്ടായിരുന്നു. ഇതിന്റെ അവശിഷ്ടങ്ങള്‍ മുന്‍ കേരള വൈസ് ചാന്‍സലര്‍ എ.അയ്യപ്പന്‍ കണ്ടെത്തിയിട്ടുണ്ട്. ശ്രീരാമന്റെ കാലത്തേക്കാള്‍ പഴക്കമുള്ളതാണ് വള്ളിക്കുന്ന് തേക്കില്‍ ശ്രീ മഹാദേവ ക്ഷേത്രം. ശിവ ക്ഷേത്രത്തിന്റെ ഭാഗമായി ശ്രീരാമക്ഷേത്രവും സുബ്രഹ്മണ്യ ക്ഷേത്രവും നിര്‍മ്മിച്ച് പ്രതിഷ്ഠനടത്തിയത് അഗസ്ത്യ മഹര്‍ഷിയാണെന്നാണ് വിശ്വാസം.







Post new comment