Skip to main content

വി.എച്ച്.എസ്.ഇ. പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

കാറ്റഗറി :

വി.എച്ച്.എസ്.ഇ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് ട്രാവല്‍ ആന്‍ഡ് ടൂറിസം ഓഫീസ് സെക്രട്ടറിഷിപ്പ്, ബാങ്കിങ് അസിസ്റ്റന്റ്, അക്കൗിങ് ആന്‍ഡ് ഓഡിറ്റിങ്, റിസപ്ഷന്‍ , ബുക്ക് കീപ്പിങ് ആന്‍ഡ് കമ്യൂണിക്കേഷന്‍ , കാറ്ററിങ് ആന്‍ഡ് റസ്റ്റോറന്റ് മാനേജ്‌മെന്റ്, ജനറല്‍ ഇന്‍ഷുറന്‍സ് മാര്‍ക്കറ്റിങ് ആന്‍ഡ് സെയില്‍സ്മാന്‍ഷിപ്പ് എന്നിവയില്‍ 45 ദിവസത്തെ പരിശീലനം നല്‍കും. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ പേര്, വിലാസം, പ്രായം, പഠിച്ച വിഷയം, സ്കൂള്‍ , താത്പര്യമുള്ള ഫിനിഷിങ് സ്കൂള്‍ കേന്ദ്രം തുടങ്ങിയ വിവരങ്ങളടങ്ങിയ അപേക്ഷ ഫെബ്രുവരി 25 വൈകിട്ട് അഞ്ചിനകം പ്രോഗ്രാം കോഡിനേറ്റര്‍ , കിറ്റ്‌സ് സ്റ്റഡി സെന്റര്‍ ലോഗന്‍ റോഡ്, തലശ്ശേരി എന്ന വിലാസത്തില്‍ നല്‍കണം. അപേക്ഷകര്‍ക്ക് 23 വയസ്സ് കഴിയരുത്. അപേക്ഷാ ഫോം വി.എച്ച്.എസ്.സി. വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍ : 0490 2344419.