വിദ്യാഭ്യാസ രംഗത്ത് കഴിഞ്ഞ രണ്ട് ദശാബ്ദത്തിനിടക്ക് ജില്ല അസൂയാവഹമായ പുരോഗതിയാണ് കൈവരിച്ചിട്ടുള്ളത്. സ്ത്രീ വിദ്യാഭ്യാസ രംഗത്താണ് കൂടുതല്‍ മാറ്റങ്ങള്‍ നടപ്പിലാക്കിയത്. ജില്ലയില്‍ 192 ഹൈസ്കൂളുകളും, 338 അപ്പര്‍ പ്രൈമറി സ്കൂളുകളും, 823 ലോവര്‍ പ്രൈമറി സ്കൂളുകളും ഉണ്ട്. 192 ഹൈസ്കൂളുകളില്‍ 96 ഹയര്‍ സെക്കണ്ടറി സ്കൂളുകളും 24 വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളുകളും 4 ടെക്നിക്കല്‍ ഹൈസ്കൂളുകളുമാണ്. കേന്ദ്ര ഗവണ്‍മെന്റിന്റെ കീഴിലുള്ള ഒരു കേന്ദ്രീയ വിദ്യാലയം മലപ്പുറത്തും, എന്‍ .സി.ഇ.ആര്‍ .ടി.ക്ക് കീഴിലുള്ള നവോദയ വിദ്യാലയം ഊരകത്തും സ്ഥിതി ചെയ്യുന്നു.
12 സ്പെഷല്‍ സ്കൂളുകള്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നു. 5 ടീച്ചേഴ്സ് ട്രൈനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകളും, 5 ബി.എഡ്. സെന്ററുകളും, 4 പോളി ടെക്‌നിക്കുകളും 3 ഐ.ടി.ഐ.കളും 5 ഐ.ടി.സി.കളും ഉണ്ട്. 13 റഗുലര്‍ കോളേജുകളും, 7 ഓറിയന്റല്‍ കോളേജുകളും, രണ്ട് എഞ്ചിനീയറിംഗ് കോളേജുകളും, ഒരു അഗ്രിക്കള്‍ച്ചറല്‍ ഇന്‍സ്റ്റിറ്റ്യൂട്ടും ജില്ലയില്‍ പ്രവര്‍ത്തിക്കുന്നു. കോട്ടക്കലില്‍ ഒരു ആയുര്‍വ്വേദ കോളേജും സ്വാശ്രയ മേഖലയില്‍ പെരിന്തല്‍മണ്ണയില്‍ എം.ഇ.എസ്. മെഡിക്കല്‍ കോളേജും ഉണ്ട്.







Post new comment