Skip to main content

വെള്ളക്കാര്‍ക്കെതിരെ ചേറൂര്‍ പട

മലബാറില്‍ നടന്ന വിവിധ കലാപങ്ങളെപ്പോലെ ചേറൂര്‍ പടയും വെള്ളക്കാരനു നേരെ നടന്ന പേരാട്ടമാണ്. വെള്ളക്കാരെ നാട്ടില്‍ നിന്ന് ഉന്മൂലനം ചെയ്യാതെ വിശ്രമമില്ലെന്ന് പ്രതിജ്ഞയെടുത്ത  മമ്പുറം തങ്ങളും സംഘവും ബ്രിട്ടിഷ് സൈന്യത്തിനെതിരില്‍ നടത്തിയ ഈ പോരാട്ടത്തില്‍ 7 മുസ്ലിം പടയാളികള്‍ രക്തസാക്ഷികളായി. മമ്പുറം തങ്ങളുടെ കാലിന് വെട്ടേറ്റിരുന്നു. ഈ മുറിവ് തന്നെയാണ് തങ്ങളുടെ മരണത്തിനിടയാക്കിയതെന്ന് പറയപ്പെടുന്നു. രക്തസാക്ഷിളുടെ മയ്യിത്തുകള്‍ തിരൂരങ്ങാടി സ്റ്റേഷനടുത്ത് വെച്ച് ദഹിപ്പിക്കാന്‍ വെള്ളക്കാര്‍ ശ്രമിച്ചുവെങ്കിലും, പക്ഷെ അവരുടെ ശ്രമം വിഫലമായി. അവരാണ് ചേറൂര്‍ ശുഹദാക്കള്‍ . അവരുടെ ഖബറിടം സന്ദര്‍ശിക്കുന്നത് വെള്ളക്കാര്‍ തടഞ്ഞിരുന്നു. അതിനാല്‍ അവരുടെ ഖബറിടം എവിടെയെന്നത് അജ്ഞാതമായിരുന്നു. പില്‍ക്കാലത്ത് ചെമ്മാടിനടുത്ത് തിരുരങ്ങാടി – വേങ്ങര റോഡിന്റെ വലതുഭാഗത്ത് ഒരു പറമ്പില്‍ അവരുടെ മഖ്ബറ ദൃശ്യമായി.

ബ്രിട്ടീഷ് പട്ടാള മേധാവി മേജര്‍ മി.ആര്‍ .ജി.ബര്‍ട്ടണ്‍ സായിപ് ജേണല്‍ ഓഫ് ദി യുനൈറ്റഡ് സര്‍വീസസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എന്ന മാസികയില്‍ എഴുതി. എ.ഡി. 1843 ഒക്ടോബറില്‍ അത് നടന്നു. 7 മുസ്ലിം നേതാക്കന്‍മാരെ നേരിടാന്‍ അഞ്ചാം മദിരാശി പട്ടാള റെജിമെന്റിലെ കേപ്റ്റനടക്കമുള്ള അറുപത് പേര്‍ - സുബേദാറും മൂന്ന് ഭടന്‍മാരും കൊല്ലപ്പെട്ടു. ഒരു സായിപിനും അഞ്ചു ഭടന്‍മാര്‍ക്കും ഏഴ് താലൂക്ക് ശിപായിമാര്‍ക്കും മുറിവുപറ്റി. മാപ്പിളമാരെ താലൂക്ക് ശിപായിമാരും അംശം ഉദ്ദ്യോഗസ്ഥരും വെടിവെച്ചുകൊന്നു.

0
No votes yet
Your rating: None

Post new comment

CAPTCHA
This question is for testing whether you are a human visitor and to prevent automated spam submissions.
Image CAPTCHA
Enter the characters (without spaces) shown in the image.