ജനനം - 1869 മേഴത്തൂരില്‍
1902- കോട്ടക്കലില്‍ ആര്യവൈദ്യശാല ആരംഭിച്ചു.
1903- ആര്യ വൈദ്യസമാജ്യം രുപീകരിച്ചു
1909- പരമ ശിവ വിലസം നാടക കമ്പനി തുടങ്ങി
1917- ആര്യവൈദ്യപാഠശാല തുടങ്ങി
1924- ആയുര്‍വേദ ചികിത്സാലയം (ധര്‍മ്മാശുപത്രി) തുടങ്ങി.
1933- വാര്യര്‍ക്ക് വൈദ്യ രത്നം ബഹുമതി ലഭിച്ചു.
1940- പി. വി .എസ് നാട്യ സംഘത്തിന്റെ അരങ്ങറ്റം നടന്നു.
1944 - മരണമടഞ്ഞു.
പ്രചീന പഠനങ്ങളെ പ്രത്യേകിച്ച് ആയുര്‍വേദത്തെ സംബന്ധിച്ച നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തില്‍ നേതൃത്വം നല്കിയത് വൈദ്യരത്നം പി.എസ്.വാരിയര്‍ ആണ്. തുടക്കത്തില്‍ മലബാറിലെ ഒരു ചെറുഗ്രാമമായ കോട്ടക്കലായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തന മണ്ഡലമെങ്കിലും അതിന്റെ സ്വാധീനം എമ്പാടുമുള്ള പ്രാചീന ജ്ഞാനശേഖരത്തിന്റെ ക്രിയാത്മകമായ ഉപയോഗത്തില്‍ പ്രചോദനവും മാതൃകയും ആയിതീരുന്നു.
യാഥാസ്ഥിതികമായ അന്തരീക്ഷത്തില്‍ ജനിച്ച് ഗുരുകുല രീതിയില്‍ വൈദ്യം അഭ്യസിച്ച അദ്ദേഹത്തിന്റെ കണ്ണ് തുറപ്പിച്ചത് അലോപ്പതി യുമായുള്ള ബന്ധമാണ് . അറിവിനോടുള്ള ഡോ.വര്‍ഗീസിന്റെ തുറന്ന സമീപനവും പകര്‍ന്ന് നല്‍കാനുള്ള സന്മനസ്സും അദ്ദേഹത്തെ വല്ലാത്തെ സ്വാധീനിച്ചു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അദ്ദേഹത്തിന് ബലം നല്കിയത് പുന്നശ്ശേരി നമ്പിയായിരുന്നു. പി.എസ്. വാരിയര്‍ നമ്പിയെ ജ്യേഷ്ഠസഹോദരനെപ്പോലെ ബഹുമാനിച്ചിരുന്നു. നമ്പിയുടെ മാര്‍ഗ്ഗം പി.എസ്. വാര്യര്‍ക്ക് പ്രചോദനം നല്‍കി. നിഗൂഢവല്‍ക്കരണത്തെ തകര്‍ത്ത് വിജ്ഞാനത്തെ സമൂഹവല്‍ക്കരിച്ചതാണ് ശ്രീ.പി.എസ്. വാരിയര്‍ നവോത്ഥാനത്തിനു നല്കിയ മുഖ്യമായ സംഭാവന .ഋഷിമാര്‍ മുതലുള്ള ആചര്യന്മാര്‍ പകര്‍ന്നു നല്കിയ അറിവ് ഈ ജനതയുടെ പൊതുസ്വത്താണ്. ആരില്‍ നിന്നും അതിനെ മാറ്റി വെക്കുകയോ ആരേയും അതില്‍ നിന്ന് അകറ്റി നിര്‍ത്തുകയോ ചെയ്യരുത് . ഈ സുതാര്യതക്കു വേണ്ടിയാണ് രോഗ നിര്‍ണ്ണയവും പ്രതിവിധികളുമടങ്ങുന്ന കാറ്റലോഗ് ആയുര്‍ വേദത്തിന്റെ ചരിത്രത്തില്‍ ആദ്യമായി അദ്ദേഹം എല്ലാവരിലും എത്തിച്ചത്.
1902 ല്‍ ആര്യവൈദ്യശാല സ്ഥാപിച്ചതിന്റെ ലക്ഷ്യവും ഏത് മരുന്നും ആവശ്യക്കാര്‍ക്ക് എപ്പോഴും ലഭ്യമാക്കുക എന്നതായിരുന്നു. ഇതിന്റെ തുടച്ചയായിരുന്നു അദ്ദേഹം ആരംഭിച്ച പ്രസിദ്ധീകരണ പ്രവര്‍ത്തനങ്ങള്‍. അറിവ് പകരാന്‍ പ്രസിദ്ധീകരണങ്ങള്‍ മാത്രം പോര എന്നു തോന്നിയപ്പോഴാണ് സ്വന്തം ചെലവില്‍ പാഠശാല തുടങ്ങിയത് . വ്യക്ത്യാതിഷ്ഠിതമായ ആയുര്‍വേദ വിദ്യാഭ്യാസത്തെ സമൂഹാത്മകമാക്കുക എന്ന ലക്ഷ്യത്തിന്റെ പൂര്‍ത്തീകരണമായിരുന്നു കോളേജിന്റെ സംസ്ഥാപനം. നമ്മുടെ നാട്ടില്‍ നഷ്ടപ്പെട്ടു പോയ അനേകം നാട്ടറിവുകളുടെ കൂട്ടത്തില്‍ ഒന്നായിരുന്നു ആയുര്‍വേദം മാറിപോകാതിരിക്കുന്നതിന്‍ ലോകം പി.എസ്. വാര്യയരോട് കടപ്പെട്ടിരിക്കുന്നത് അങ്ങനെയാണ്. ഇവിടെയും ഓര്‍ക്കേണ്ടി യിരിക്കുന്ന ഒരു കാര്യമുണ്ട് പഴമയെ പുനരുജ്ജീവിപ്പിക്കുകയായിരുന്നില്ല അദ്ദേഹം ചെയ്തിരുന്നത് .സ്വത്ത് നിലനിര്‍ത്തി കാലാനുസൃതം പരിഷ്കരിക്കുകയായിരുന്നു. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനം പ്രാച്യവിഞ്ജാനത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ് ആയത്.
1921 ലെ മലബാര്‍ ലഹള കാലത്ത് പി.എസ്. വാര്യരെടുത്ത ധീരമായ നിലപ്പാടിനെ പറ്റി ചരിത്രകാരന്‍മ്മാര്‍ ധാരാളം എഴുതിയിട്ടുണ്ട് മുസല്‍മാന്‍മാരോട് ക്ഷമാപുര്‍വ്വം പെരുമാറിയതും ലഹളത്തലവമ്മാരെ അനുനയിപ്പിച്ചതും അങ്ങനെ കോട്ടക്കലിനെ കലാപത്തില്‍ നിന്ന് രക്ഷിച്ചതും എല്ലാവര്‍ക്കും അറിയുന്ന കാര്യങ്ങളാണ്. സവര്‍ണ്ണ മനസ്സാകെ സാമ്രാജ്വത്ത്വം ഒരുക്കിയ കെണിയില്‍ വീണപ്പോള്‍ ചുറ്റുമുള്ളവര്‍ ക്കൊപ്പം ആ ചതികുഴിയില്‍ ചാടിയില്ല എന്നതാണ് പി.എസ്. വാര്യരുടെ വലിപ്പം. നവോത്ഥാനത്തിന്റെ അവശേഷിക്കുന്ന നന്മകളില്‍ ഒന്നാണ് പി.എസ്.വാര്യര്‍ 1932 ല്‍ കോട്ടക്കലില്‍ സ്ഥാപിച്ച വിശ്വംഭര ക്ഷേത്രം, എല്ലാവര്‍ക്കും എല്ലായ് പോഴും കടന്ന് ചെല്ലാവുന്ന വേര്‍ത്തിരിവുകളില്ലാത്ത ആരാധനാലയമാണ് .







Post new comment