ഐ-പി.ആര്‍ .ഡി പുസ്തകങ്ങള്‍ക്ക് 40 ശതമാനം കിഴിവ്മോയിന്‍കുട്ടി വൈദ്യര്‍ മഹോത്സവത്തോടനുബന്ധിച്ച് വൈദ്യര്‍ സ്മാരകത്തില്‍ ഇന്ന് (ഫെബ്രുവരി 17) വൈകീട്ട് നാല് മുതല്‍ പുസ്തകമേളയും പ്രദര്‍ശനവും നടക്കും. ഇന്‍ഫര്‍മേഷന്‍ -പബ്ലിക് റിലേഷന്‍സ് വകുപ്പ് പ്രസിദ്ധീകരിച്ച 14 പുസ്തകങ്ങള്‍ 40 ശതമാനം കിഴിവില്‍ മേളയില്‍ ലഭിയ്ക്കും.കേരളത്തിലെ പ്രമുഖ പ്രസാധകരും മേളയില്‍ പങ്കെടുക്കുന്നുണ്ട്. കൂടാതെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സംസ്ഥാന പുരാരേഖാ വകുപ്പ്, പുരാവസ്തു വകുപ്പ് എന്നിവര്‍ പ്രദര്‍ശനവും സംഘടിപ്പിക്കുന്നുണ്ട്. വൈകീട്ട് നാലിന് കെ.പി. രാമനുണ്ണി പുസ്തകമേളയും പ്രദര്‍ശനവും ഉദ്ഘാടനവും ചെയ്യും.
എ.റ്റി. തങ്ങള്‍ അധ്യക്ഷനാവുന്ന പരിപാടിയില്‍ എം.എ. തങ്ങള്‍ മുഖ്യാതിഥിയാവും. കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. ബിന്ദു, നെടിയിരുപ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.സി. ഷീബ, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വനജ, ജില്ലാ പഞ്ചായത്ത് അംഗം എം. അബൂബക്കര്‍ ഹാജി, കാലിക്കറ്റ് യൂനിവേസിറ്റി സിന്‍ഡിക്കേറ്റ് അംഗം റ്റി.പി. അഷ്‌റഫലി, ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി എന്‍ . പ്രമോദ് ദാസ്, എ.പി. കുഞ്ഞാമു, അഡ്വ. യു.എ. ലത്തീഫ്, ഹസ്സന്‍ നെടിയനാട്, പി.വി.എ. ലത്തീഫ്, റസാക്ക് പയമ്പ്രോട്ട്, ആസാദ് കൊട്ടപുറം, പഴേരി കുഞ്ഞിമുഹമ്മദ്, അഡ്വ. ശരീഫ് ഉള്ളത്ത്, കെ. ഉണ്ണിന്‍കുട്ടി, അഡ്വ. നജ്മല്‍ ബാബു കൊരമ്പയില്‍ എന്നിവര്‍ സംസാരിയ്ക്കും. പി.എ. ശ്രീധരന്‍ പാറക്കോട്ട് സ്വാഗതവും ചേക്കു കരിപ്പൂര്‍ നന്ദിയും പറയും.






