കേരളത്തിലെ പ്രസിദ്ധമായ 64 ബ്രാഹ്മണഗ്രാമങ്ങളില്‍ പ്രധാനമാണ് ശുകപുരം. ദക്ഷിണേന്ത്യയിലെ ഏക ദക്ഷിണ മൂര്‍ത്തി ക്ഷേത്രമുള്ള ഗ്രാമമെന്ന നിലയിലും യാഗ-വേദ-യജ്ഞങ്ങളുടെ കേന്ദ്ര സ്ഥാനമെന്ന നിലയിലും പ്രശസ്തമാണ് ശുകപുരം. വേദവ്യാസ പുത്രന്‍ ശ്രീ.ശുകമുനി തപസ്സുനുഷ്ഠിച്ച സ്ഥലമെന്നതിനാലാണ് ഗ്രാമത്തിന് ശുകപുരമെന്ന പേര് സിദ്ധിച്ചതെന്ന് വിശ്വസം. ശുകമഹര്‍ഷി തപസ്സനുഷ്ഠിച്ചതെന്ന് കരുതുന്ന സ്ഥലം ഇന്നും ക്ഷേത്രത്തിനു കിഴക്കെ നടയില്‍ മതില്‍ കെട്ടി സംരക്ഷിച്ചിരിക്കുന്നു. പുരാതനകാലത്ത് കാശിയിലേയും ശുകപുരം ക്ഷേത്രത്തിലേയും പൂജാരി ഒരാളായിരുന്നു വെന്ന് പറയപ്പെടുന്നു. കാശിയിലെ പൂജ കഴിഞ്ഞ് ഭൂഗര്‍ഭതുരംഗം വഴിയാണ് പൂജാരി ശുകപുരത്തെത്തിയിരുന്നത്. ഈ ഭുഗര്‍ഭ പാതയിലണ് മഹര്‍ഷി തപസ്സിരുന്ന പീഠം ഇപ്പോഴും അതേ പടിയുള്ളത്. ചെറിയ തീര്‍ത്ഥ കിണര്‍ പോലുള്ള ഇതിലെ ജലത്തില്‍ കാശിയില്‍ പൂജിച്ചര്‍പ്പിക്കുന്ന പൂക്കള്‍ ഒഴുകിയെത്തുമായിരുന്നവെന്ന വിശ്വാസമുണ്ട്. ചൊവ്വരയെന്നായിരുന്നു യഥാര്‍ത്ഥ പേരെന്നും അത് പിന്നീട് ശുകപുരമായതെന്നും മറ്റൊരു വാദവും നിലനില്‍ക്കുന്നുണ്ട്.
സമര്‍പ്പിച്ചത് space തീയതി ചൊവ്വ, 11/17/2009 - 09:51







Post new comment