Skip to main content

സംസ്ഥാന പട്ടിക ജാതി വികസന വകുപ്പിന്റെ 'വിദ്യാ യാത്ര' പദ്ധതിയില്‍ സൈക്കിള്‍ വിതരണം ചെയ്തു

കാറ്റഗറി :

സംസ്ഥാന പട്ടിക ജാതി വികസന വകുപ്പിന്റെ 'വിദ്യാ യാത്ര' പദ്ധതിയുടെ ഭാഗമായി എട്ടാം ക്ലാസിലെ പട്ടിക ജാതി വിദ്യാര്‍ത്ഥികള്‍ക്കുള്ള സൗജന്യ സൈക്കിള്‍ വിതരണം കോട്ടൂര്‍ എ.കെ.എം. ഹൈസ്കൂളില്‍ നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സാബിറ വാഹിദ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റൈഹാനത്ത്, പ്രധാനാധ്യാപകന്‍ ബഷീര്‍ കുരുണിയന്‍ , ബാവ മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു.